ഉഴവൂരില്‍ വചന വിരുന്നിന് തുടക്കമായി

ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഉഴവൂരില്‍ മഹാജൂബിലി ബൈബിള്‍ കണ്‍വന്‍ഷന് തിരി തെളിഞ്ഞു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് പണ്ടാരശേരിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധബലിയില്‍ ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. 25 ന് വൈകുന്നേരം 4.30 ന് ജപമാല, 5 ന് വി. കുര്‍ബാന – ഫാ. തോമസ് ആനിമൂട്ടില്‍, തുടര്‍ന്ന് വചനശുശ്രൂഷ. 26 ന് 4.30 ന് ജപമാല, 5 ന് വി. കുര്‍ബാന- ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തുടര്‍ന്ന് വചനശുശ്രൂഷ. 27 ന് 4.30ന് ജപമാല, 5 ന് വി. കുര്‍ബാന – മാര്‍ മാത്യു മൂലക്കാട്ട്, തുടര്‍ന്ന് വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം – ഗീവര്‍ഗീസ് മാര്‍ അപ്രേം.

Previous Post

ദി ചോസണ്‍ ‘ യുവജനസംഗമം നവംബര്‍ 8 ന് ഡാളസ്സില്‍

Next Post

കാരുണ്യനിലം ‘ ഒരുക്കാന്‍ കുട്ടികളുടെ മിഷന്‍ കാര്‍ണിവല്‍ ഡാളസ്സില്‍

Total
0
Share
error: Content is protected !!