കിടങ്ങൂര്‍: കെ സി സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും കൈപ്പുഴയിലെ മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ശതാബ്ദി ആഘോഷിക്കുന്ന സെന്റ് തോമസ് അസൈലം സന്ദര്‍ശിച്ചു. ഫൊറോന പ്രസിഡന്റ് അഡ്വ.ഷൈബി അലക്‌സ് കണ്ണാംമ്പടം, സെക്രട്ടറി ഷിജു ജോസ് മണ്ണൂക്കുന്നേല്‍, ചേര്‍പ്പുങ്കല്‍ യൂണീറ്റ് സെക്രട്ടറി ഷിമി മഞ്ഞാങ്കല്‍, അസൈലം ഡയറക്ടര്‍ സി. ഫ്രാന്‍സി SJC എന്നിവര്‍ സംസാരിച്ചു. അസൈലം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അസൈലത്തിലെ അംഗങ്ങളെ പരിചയപ്പെടുകയും അവരോടെപ്പം അത്താഴം കഴിക്കുകയും ചെയ്തത് ഒരു നല്ല അനുഭവം ആയി. കെ സി സി കിടങ്ങൂര്‍ ഫൊറോന സമിതി പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
കാരുണ്യ സ്പര്‍ശം അസൈലത്തോടൊപ്പം





