കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ പാചക തൊഴിലാളിയായ സ്റ്റിനിയ സണ്ണിയെ ആദരിച്ചു.
ഭക്ഷ്യ ദിനത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിക്കൊണ്ടും, എല്ലാവര്ക്കും വൃത്തിയുള്ള ഭക്ഷണം ആവശ്യമായ അളവില്‍ ലഭ്യമാകുന്നതിനും, ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനായി അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കരങ്ങളെ ബഹുമാനിച്ചുകൊണ്ടുമുള്ള സന്ദേശം നല്‍കിക്കൊണ്ടാണ് ഭക്ഷ്യ ദിനാചരണം സ്കൂളില്‍ സംഘടിപ്പിച്ചത്. വയലില്‍ പണിയെടുക്കുന്ന കര്‍ഷകനെ മുതല്‍, ഭക്ഷണം നമുക്ക് മുമ്പില്‍ വിളമ്പിത്തരുന്ന വ്യക്തികളെ വരെ ഓര്‍മ്മിക്കുവാന്‍ ഈ ദിനംപ്രയോജനപ്പെടുത്തണമെന്ന് ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത പറഞ്ഞു.
ശ്രീമതി സ്റ്റിനിയ യെ പൊന്നാട അണിയിച്ചു കൊണ്ടാണ് പ്രധാന അധ്യാപിക ആദരിച്ചത്.
വിദ്യാര്‍ത്ഥികളുടെ എല്ലാവരുടെയും മാതാപിതാക്കളുടെ പ്രതിനിധിയായി നിന്നുകൊണ്ട് പിടിഎ പ്രസിഡന്റ് ജോസ് കളരിക്കലിന്റെ അധ്യക്ഷതയിലാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ ആശംസ കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുകയും, സ്നേഹ ചുംബനങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ടാണ് സ്കൂളില്‍ എന്നും അന്നമൂട്ടുന്ന അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. വീട്ടിലെ മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്ന അതേ സ്നേഹത്തോടെയും വാല്സല്യത്തോടെയുമണ് സ്കൂളിലും ഭക്ഷണം ഒരുക്കുന്നത് എന്നും, പാചക ജോലിയില്‍ സംതൃപ്തയാണെന്നും സ്റ്റിനിയ പറഞ്ഞു.
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപകരായ സുനിത മേരി, ആഷ്ലി സുനില്‍, എന്നിവരോടൊപ്പം സ്റ്റാഫ് സെക്രട്ടറി അനീഷ് ഫിലിപ്പ്, അധ്യാപകരായ അജിമോള്‍ ജോസഫ്, ഷിജു കെ എബ്രഹാം, നിതിന്‍ ജോസ്, സിസ്റ്റര്‍ ഉഷസ്, ദീപ പി വി, ജിനോ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കരിങ്കുന്നം സെന്റ് അഗസ്റ്റിന് സ്കൂളിലെ ലോക ഭക്ഷ്യ ദിനാചരണം





