കരിങ്കുന്നം: തൊടുപുഴ ഉപജില്ല കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഉപജില്ലയിലെ മികച്ച രണ്ടാമത്തെ സ്‌കൂള്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കായിക താരങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും, പിടിഎയുടെയും നേതൃത്വത്തില്‍ ആദരിച്ചു.
സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ റോണി വെച്ചുപറമ്പില്‍, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള, മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഒ എ എബ്രഹാം, പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കായികതാരങ്ങളെ സൃഷ്ടിക്കുന്നത്, മികച്ച സമൂഹത്തെയും, മികച്ച രാഷ്ട്രത്തെയും സൃഷ്ടിക്കുന്ന പ്രവര്‍ത്തനം തന്നെയാണ് എന്ന് ആശംസകള്‍ അറിയിച്ചുകൊണ്ട് പി ടി എ പ്രസിഡന്റ് ജോസ് കളരിക്കല്‍ പറഞ്ഞു.
മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച 105 സ്‌കൂളുകളെ പിന്നാക്കിക്കൊണ്ട് 117 പോയിന്റുകളോടെയാണ് കരിങ്കുന്നം സ്‌കൂള്‍ ഓവറോള്‍ മികവ് പുലര്‍ത്തിയത്.
സ്‌കൂള്‍ കായിക അധ്യാപിക ബിന്ദു ബിജോ, ബോഹിത് ജോണ്‍സണ്‍, സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





