കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്റര്‍നേഷണലുമായി സഹകരിച്ചുകൊണ്ട് തയ്യല്‍ പരിശീലനവും, പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന് നല്‍കുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ വിതരണോദ്ഘാടനം മാനന്തവാടി ജില്ലാ പഞ്ചായത്ത് പ്രസി. ജസ്റ്റിന് ബേബി നിര്‍വ്വഹിച്ചു. ഉഷ ഇന്റര്‍നേഷണലിന്റെ റീജണല്‍ മാനേജര്‍ വടിവേലന് പെരുമാള്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. ഫാ. സിബിന് കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിക്കുകയും, ഉഷ സിലായ് സ്കൂള്‍ ടീച്ചര്‍ സാറ്റി ജോര്‍ജ്ജ് ആശംസ അറിയിക്കുകയും ചെയ്തു. മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന 9-ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി 15-വനിതകള്‍ പങ്കെടുത്ത് പരിശീലനം നേടി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനും, സര്‍ഫിക്കറ്റുകളും വിതരണം ചെയ്തു. ഹസീന എല്ലാവര്ക്കും നന്ദി പറഞ്ഞു. മാസ്സ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാന്‍ലി തോമസ് പരിപാടികള്‍ക്ക് നേതൃത്വം നല്കി.






