കെ സി സി ഫൊറോന കൗണ്‍സില്‍ നടത്തി

കിടങ്ങൂര്‍: കെ സി സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ ജപമാലയോടു കൂടി ആരംഭിച്ചു. ഫൊറോന പ്രസിഡന്റ് അഡ്വ.ഷൈബി അലക്‌സ് കണ്ണാംമ്പടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ ഫൊറോന ചാപ്ലയിന്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന സെക്രട്ടറി ഷിജു ജോസ് മണ്ണൂക്കുന്നേല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ മത്തായി കുളഞ്ഞിയില്‍ കണക്കും അവതരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ശതാബ്ദി ആഘോഷിക്കുന്ന കൈപ്പുഴ സെന്റ് തോമസ് അസൈലം സന്ദര്‍ശിക്കുന്നതിനും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷണം നല്‍കുന്നതിനും, ധന്യന്‍ മാര്‍ മാത്യു മാക്കി ല്‍ പിതാവിന്റെ കബറിടത്തിങ്കലേയ്ക്ക് തീര്‍ത്ഥാടനം നടത്തുവാനും തീരുമാനിച്ചു. അതിരൂപത പ്രതിനിധി ജോസ് തടത്തില്‍ സ്വാഗതവും ഫൊറോന വൈസ് പ്രസിഡന്റ് റ്റോമി കൊഴുവന്താനം നന്ദിയും പറഞ്ഞു.

 

Previous Post

കോളേജ് യൂണിയന്‍ ഉത്ഘാടനം ചെയ്തു

Next Post

കാരുണ്യ സ്പര്‍ശം അസൈലത്തോടൊപ്പം

Total
0
Share
error: Content is protected !!