സെന്റ് ജോണ്‍സില്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

സെന്റ് ജോണ്‍സ്: കഴിഞ്ഞ വര്‍ഷം രൂപീകരിക്കപ്പെട്ട ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ന്യൂഫൗണ്ട്‌ലാന്‍ഡ് (KCCNL) സെന്റ് ജോണ്‍സിലെ ബോളിംഗ് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വേറിട്ട അനുഭവമായി. സെന്റ് ജോണ്‍സില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള മേഖലകളില്‍ നിന്നുമെത്തിയവരുള്‍പ്പെടെ, ന്യൂഫൗണ്ട്‌ലാന്‍ഡിലെ ക്‌നാനായക്കാരില്‍ 95 ശതമാനത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് ഭംഗി കൂട്ടി. അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ഓണശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോംസണ്‍ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. നാട്ടില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ ചേര്‍ന്ന് ഓണാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജിജോ മാത്യു, സാജു അബ്രാഹം എന്നിവര്‍ ആശംസ നേര്‍ന്നു. ട്രഷറര്‍ റെനില്‍ കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി. തിരുവാതിര ഉള്‍പ്പെടെയുള്ള കലാപരിപാടികളും വടംവലി മത്സരവും സ്വാദിഷ്ടമായ സദ്യയും ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ജോസഫ് തെക്കുംകാലായില്‍, തോമസ് കുട്ടി, സ്മിതാ സ്റ്റീഫന്‍, സോണിയ ജോബീഷ്, ഷൈനി ജോസ്, ഡോണി, ജോണ്‍ എബ്രാഹം, മനീഷ് മത്തായി, ജോവാന്‍, ജോമിറ്റ എന്നിവര്‍ ചേര്‍ന്ന ഓണാഘോഷ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാവേലിയായി അരങ്ങേറിയ ബിബിന് പ്രത്യേക അഭിനന്ദനം ലഭിച്ചു.

 

Previous Post

ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന്‍

Next Post

നവീന്‍ ജോസഫ് വിന്‍സന്‍്റ് ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ സെക്രട്ടറി

Total
0
Share
error: Content is protected !!