കുടിയേറ്റ അനുസ്മരണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിച്ചു.

അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റ അനുസ്മരണ യാത്ര ഇടുക്കി പടമുഖം, തള്ളിത്തോട്, തടിയമ്പാട് എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മലബാറിലെ വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ സംഘടിത കുടിയേറ്റങ്ങളുടെയും, നിലമ്പൂര്‍, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലേക്ക് നടത്തിയ അസംഘടിത കുടിയേറ്റങ്ങളുടെയും അനുസ്മരണത്തില്‍ ആയിരുന്നു യാത്ര സംഘടിപ്പിച്ചത്.

യാത്രാ സംഘത്തിന്, തെള്ളിത്തോട് ഇടവകയില്‍ ഫാദര്‍ സൈജു പുത്തന്‍പറമ്പിലിന്റെ നേതൃത്വത്തിലും, പടമുഖം ഇടവകയില്‍ ഫാദര്‍ ഷാജു ചാമപ്പാറയുടെ നേതൃത്വത്തിലും, തടിയമ്പാട് ഇടവകയില്‍ ഫാദര്‍ സുജിത്ത് കാഞ്ഞിരത്തുമ്മൂട്ടിലിന്റെ നേതൃത്വത്തിലും, ഇടവകയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരണം ഒരുക്കി.
ഹൈറേഞ്ച് പ്രദേശങ്ങളില്‍ താമസിക്കുന്ന ബന്ധുമിത്രാദികളെ നേരിട്ട് കാണുന്നതിനും, ബന്ധങ്ങള്‍ പുതുക്കുന്നതിനും ഉള്ള ഒരു അവസരമായിരുന്നു യാത്ര. അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ കുടിയേറ്റങ്ങളുടെ പശ്ചാത്തലവും, അതുകൊണ്ട് സമുദായത്തിനും സമൂഹത്തിനും ഉണ്ടായ നേട്ടങ്ങളെ പ്പറ്റിയും വൈദികരും മുതിര്‍ന്ന മാതാപിതാക്കളും, ഇടവകാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

ഇടവക വികാരി ഫാദര്‍ കുര്യന്‍ ചൂഴുകുന്നേല്‍, കൈക്കാരന്മാരായ ജോമോന്‍ ചകിരിയില്‍, ജെയിംസ് ചിറക്കുഴി പുത്തന്‍പുരയില്‍, സാബു കരിങ്ങനാട്ട്, ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ സി എബ്രഹാം കൊണ്ടാടം പടവില്‍, സൈമണ്‍ പരപ്പനാട്ട്, ബേബി പരപ്പനാട്ട്, ലില്ലി പുള്ളോലില്‍, ജിബി പരപ്പനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

Bensonville organizes ‘Minnal Vala’ group Joy Ministry.

Next Post

ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന്‍

Total
0
Share
error: Content is protected !!