കോട്ടയംഅതിരൂപതാ ദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 30 ന്

കോട്ടയം: തെക്കുംഭാഗ ജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 115-ാം അതിരൂപതാതല ആഘോഷങ്ങള്‍ 2025 ഓഗസ്റ്റ് 30 ശനിയാഴ്ച ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ്ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടത്തപ്പെടും. രാവിലെ 10 മണിക്ക്് അതിരൂപതാ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, കൂരിയാ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ വൈദികര്‍ മുതലായവര്‍ കൃതജ്ഞതാലിയി അര്‍പ്പിക്കും. തുടര്‍ന്നു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ സമ്മേളനത്തില്‍ ആദരിക്കുന്നതുമായിരിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും സംഘടനാ പ്രതിനിധികളും ഇടവകകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

അതിരൂപതാദിന ആഘോഷം 2025

സ്ഥലം: ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കാത്തോലിക്ക പള്ളി 9.50 am: അഭി. പിതാക്കന്‍മാര്‍ക്ക് സ്വീകരണം (പള്ളിയുടെ കവാടത്തില്‍) നടവിളി, പുരാതനപാട്ടുകള്‍ പാടി കൊടിമരത്തിനു അടുക്കലേക്ക് 10.00 am: പതാക ഉയര്‍ത്തല്‍, മാര്‍ മാത്യു മൂലക്കാട്ട് 10.10 am: പ്രദക്ഷിണം (ഹാളില്‍ നിന്നും) 10.30 am: തിരി തെളിയിക്കല്‍ മാര്‍ മാത്യു മൂലക്കാട്ട് വി. കുര്‍ബാന, പ്രസംഗം : മുഖ്യ കാര്‍മ്മികന്‍ മാര്‍ തോമസ് തറയില്‍, ചങ്ങനാശ്ശേരി മെത്രാപ്പോലിത്ത 12.00: പൊതുസമ്മേളനം. ( വലിയപള്ളി ഹാളില്‍) പ്രോഗ്രാം ലിസ്റ്റില്‍ ഉള്ളതുപോലെ (എല്ലാവര്‍ക്കും ഇരിപ്പിടം സ്റ്റേജിന് മുന്നില്‍ താഴെ ക്രമീകരിക്കും) സ്‌നേഹവിരുന്ന്.

 

 

 

Previous Post

കല്യാണ്‍, ബല്‍ത്തങ്ങാടി, അദീലബാദ് രൂപതകള്‍ക്ക് പുതിയ മെത്രാന്‍മാര്‍

Next Post

കിടങ്ങൂര്‍: സി.എല്‍ ഏലി SVM

Total
0
Share
error: Content is protected !!