വെബീനാര്‍ സംഘടിപ്പിച്ചു കെ സി വൈ എല്‍ കോട്ടയം അതിരൂപത

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് മാസം *22ാം* തീയതി *വെള്ളിയാഴ്ച വൈകിട്ട് 8:00* മണിക്ക് *ഗൂഗിള്‍ മീറ്റ്* വഴി *Dynamics of Loving Relationships* എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് ആമുഖ സന്ദേശം നല്‍കുകയും ബി സി എം കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റീജ പി എസ് വെബീനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിക്കുകയും ചെയ്തു. സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് നന്ദിയും അറിയിച്ച യോഗത്തില്‍ 50 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, അതിരൂപത ചാപ്ലിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC, ഭാരവാഹികള്‍ ആയിട്ടുള്ള ജാക്‌സണ്‍ സ്റ്റീഫന്‍, അലന്‍ ബിജു, ആല്‍ബിന്‍ ബിജു ,ബെറ്റി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ഡാളസ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (KCADFW) ഓണാഘോഷം സെപ്തംബര് 6 ശനിയാഴ്ച

Next Post

Sunday School School Year Begins in Tampa

Total
0
Share
error: Content is protected !!