ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കല്ലറ സെന്റ്. തോമസ് ഹൈസ്കൂളിലെ കുട്ടികള്‍ സമാധാനത്തിന്റെ സന്ദേശം നല്കുന്ന അനേകം ‘സഡാക്കോ സസാക്കി’ (ഒറിഗാമി കൊക്കുകള്‍) നിര്‍മ്മിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയിതു. സ്കൂള്‍ ഹെഡ്മാസ്റ്റര് കുര്യാക്കോസ് മാത്യു വിന്റെ നേതൃത്വത്തില്‍ അധ്യാപകരായ ശില്പ ജോര്‍ജ്, ഷാന്‍ ജി. എന്നിവരുടെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടി ഒരു വേറിട്ട അനുഭവമായിരുന്നു. സ്കൂളിലെ കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.





