കോഴിക്കോട്: സി.ഐ.എസ് .സി കേരള റീജിയണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ചേവരമ്പലം സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ജൂബിലി മെമ്മോറിയല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തി. മത്സരത്തില്‍ 108 പോയിന്‍്റോടുകൂടി സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ സോണ്‍ എ ചാമ്പ്യന്മാരായി . കൂടാതെ 104 പോയിന്‍്റോട് കൂടി സോണ്‍ ഇ -ല്‍ രണ്ടാം സ്ഥാനത്തും, 84 പോയിന്‍്റോട് കൂടി സോണ്‍ എഫ് -ല്‍ മൂന്നാം സ്ഥാനത്തും എത്തി. പങ്കെടുത്ത വിവിധ സ്കൂളുകളില്‍ ഹോളി ഏഞ്ചല്‍, ക്രൈസ്റ്റ് വിദ്യാനികേതന്‍, സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ചേവരമ്പലം എന്നിവര്‍ കൂടുതല്‍ പോയിന്‍്റുകള്‍ നേടി. ആദ്യദിനത്തില്‍ പ്രിന്‍സിപ്പല്‍ സി. മേഴ്സിലറ്റ് , സി. ടെസ്സി ആന്‍്റോ, സി. ആനീസ് പ്രിന്‍സിപ്പല്‍ സെന്‍്റ് മേരീസ് ഇഎം സ്കൂള്‍, ശ്ര സതീഷ് പിള്ള, എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്തു . മാനേജര്‍ സി. സോളി, മാനേജര്‍, ബിനു കുരുവിള, സുനിത കെ വി, ജോബി, എന്നിവ ചടങ്ങില്‍ സന്നിഹിതരായിരുന്നു . സമാപന ചടങ്ങില്‍ സന്ദീപ് സിംഗ് ( കമാന്‍ഡിങ് ഓഫീസര്‍ ഇന്ത്യന്‍ കോസ്റ്റ് ഗര്‍ഡ് സ്റ്റേഷന്‍, ബേപ്പൂര്‍) അധ്യക്ഷന്‍ ആയിരുന്നു. അന്‍വര്‍ സാദിഖ് , സി. ആനീസ് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ബീന. ബി നന്ദിയും പറഞ്ഞു.




