ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു

യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത മ്രാല കെ സി വൈ എല്‍ മുന്‍ ഡയറക്ടറും, ഇടവക ജുബിലീ കമ്മിറ്റി കണ്‍വീനറുമായ  നിമ്മിച്ചന്‍ ജേക്കബ് നെ കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ ആദരിച്ചു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ഇടവക വികാരി ഫാ ഷാജി പൂത്തറ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ചുങ്കം ഫൊറോന കെ സി വൈ എല്‍ ന്റെ യുവജന ദിനാഘോഷത്തില്‍ വെച്ചാണ് ആദരിച്ചത്.അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ്,ട്രഷറര്‍ ആല്‍ബിന്‍ ബിജു, ഫാ എബിന്‍ കവുങ്ങുപാറയില്‍, ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ പ്ലാക്കൂട്ടം, സ്റ്റെഫിയ സ്റ്റീഫന്‍, സാന്റി കുന്നുംചിറ, യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് സൈമണ്‍ ഉള്‍പ്പെടെ ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.

Previous Post

ചമതച്ചാലില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു

Next Post

ജോലക്സിനെയും മാത്യൂസ് എബ്രഹാമിനെയും ആദരിച്ചു

Total
0
Share
error: Content is protected !!