ചമതച്ചാലില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു

ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു. ആഘോഷമായ പരി.കുര്‍ബാനയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സിന്റെ പ്രതിനിധികളായിസ്റ്റീഫന്‍ പെരുവക്കുന്നേല്‍, ബീന കരിമ്പ്‌ലാക്കില്‍ എന്നിവര്‍ തിരുവചന വായന നടത്തി. പരി കുര്‍ബാനയെ തുടര്‍ന്ന് KCYL ജോ. സെക്രട്ടറി അല്‍ഫോന്‍സാ ബെന്നി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് KCWA യുടെ നേതൃത്വത്തില്‍ ഇടവകയിലെ മുഴുവന്‍ ഗ്രാന്‍ഡ് പേരന്‍സിനും സമ്മാനങ്ങള്‍ നല്‍കി. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വികാരിയച്ചനോടും, അധ്യാപകരോടുമൊപ്പം പരേതരായ ഗ്രാന്‍ഡ് പാരന്റ്‌സിന്റെ കബറിടങ്ങളില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. തിരുബാലസഖ്യം കുട്ടികള്‍ക്കായി ആശംസാ വീഡിയോ മത്സരവും, മിഷന്‍ലീഗ് അംഗങ്ങള്‍ക്കായി ആശംസകള്‍ വിഷ്വല്‍ മത്സരവും സംഘടിപ്പിച്ചു. വികാരി ഫാ. ജിബില്‍ കുഴിവേലില്‍, ബ്ര. ജിയോ കളംപറമ്പത്ത്, സി. പ്രിന്‍സി, സി. ബിജി, ഹെഡ്മാസ്റ്റര്‍ സോണി ലൂക്കോസ്, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും

Next Post

ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു

Total
0
Share
error: Content is protected !!