ചമതച്ചാല്‍: സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് മടമ്പം ഫൊറോന കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഫൊറോനയിലെ മുഴുവന്‍ ശാഖകളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ പരിശീലന ക്ളാസുകള്‍ നടത്തി. ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ടു കുന്നേലിന്്റ അദ്ധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ: സജി മെത്താനത്ത് ഉത്ഘാടനം നിര്‍വ്വഹിച്ചു. ദീപിക മാനേജിംഗ് ഡയറക്ടറും, അതിരൂപത വികാരി ജനറലുമായ ഫാ:മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ചാപ്ളിയന് ഫാ.ബേബി കട്ടിയാങ്കല്‍, ചമതച്ചാല്‍ പളളി വികാരി ഫാ: ജിബില്‍ കുഴിവേലില്‍, രാഷ്ര്ട ദീപിക റസിഡന്റ് മാനേജര്‍ ഫാ: ജോബിന് വലിയപറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭാരവാഹികളായ മാനുവല്‍ തെക്കേടത്ത്, ബിജു മുല്ലൂര്‍, മനോജ് ഇല്ലിക്കല്‍, രാജു നന്തികാട്ട്, ഷാജി എറപുറത്ത് തുടങ്ങിയവര്‍ സന്നിഹിതരായ പരിപാടിയില്‍ ബന്നി കീഴങ്ങാട്ട്സ്വാഗതവും ടോമി കീഴങ്ങാട്ട് നന്ദിയും പറഞ്ഞു. ജോസ് തയ്യില്‍ ക്ളാസ് നയിച്ചു.
കെ.സി.സി മടമ്പം ഫൊറോന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി





