ഏറ്റുമാനൂരില്‍ യുവജന ദിനാഘോഷവും നവാഗത സംഗമവും നടത്തി

ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ KCYL യൂണിറ്റിന്റെ അഭിമുഘ്യത്തില്‍ യുവജന ദിനാഘോഷവും നവാഗത സംഗമവും നടത്തി.

KCYL അംഗങ്ങള്‍ നേതൃത്വം നല്‍കിയ പരിശുദ്ധ കുര്‍ബാനക്ക് ശേഷം KCYL യൂണിറ്റ് പ്രസിഡന്റ് സിബിന്‍ കുര്യന്‍കരോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത ചാപ്ലിന്‍ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ലുക്ക് കരിമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

സെക്രട്ടറി സ്റ്റെഫിന്‍ ചകിരിയാംതടത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെവിന്‍ കറത്തേടം കണക്കും അവതരിപ്പിച്ചു. KCC യൂണിറ്റ് പ്രസിഡന്റ് ഷിബി പഴേമ്പള്ളില്‍ KCWA സെക്രട്ടറി റൂബി കടുതോടില്‍ പാരിഷ് കൗണ്‍സില്‍ മെമ്പര്‍ അനില്‍ അനിലാലയം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഈ വര്‍ഷം 10, 12 ക്ലാസ്സുകളില്‍ വിജയിച്ച കുട്ടികളെ യോഗത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. KCYL സംഘടനയിലേക്ക് പുതിയതായി ചേര്‍ന്ന കുട്ടികളെ സ്വീകരിച്ചു. അന്നമോള്‍ അജി ചക്കുങ്കല്‍ യോഗത്തിന് സ്വാഗതവും മെല്‍ബിന്‍ കൊല്ലംപറമ്പില്‍ നന്ദിയും പറഞ്ഞു.

Previous Post

ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക

Next Post

പാലത്തുരുത്ത്: ഓട്ടപ്പള്ളില്‍ മേരി ജോര്‍ജ്

Total
0
Share
error: Content is protected !!