കിടങ്ങൂര് : ചെറുപുഷ്പ മിഷന് ലീഗ് -തിരുബാലസഖ്യം കിടങ്ങൂര് മേഖലയുടെ 2025 – 26 പ്രവര്ത്തന വര്ഷത്തിന്്റെ ഉദ്ഘാടനം കിടങ്ങൂര് ഫൊറോനാപള്ളി വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില് നിര്വഹിച്ചു. മേഖലാ പ്രസിഡണ്ട് മെല്വിന് ജോര്ജിന്്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കിടങ്ങൂര് മേഖലാ ഡയറക്ടര് ഫാ. ബിബിന് കണ്ടോത്ത് ആമുഖ സന്ദേശം നല്കി. മേഖല സെക്രട്ടറി അയോണ ജോസഫ് റിപ്പോര്ട്ട് അവതരിപ്പിച്ചു. തിരുബാലസഖ്യം സെക്രട്ടറി എവിന് ക്ളാര സാല്വിന് വചനം വായിച്ചു. ചെറുപുഷ്പ മിഷന് ലീഗ് ദേശീയ പ്രസിഡണ്ട് സുജി തോമസ് പുല്ലുകാട്ട് മാര്ഗരേഖ പ്രകാശനം നിര്ത്തി. തിരുബാലസഖ്യം ഫൊറോനാ വൈസ് ഡയറക്ടര് സി. ജയിന് എസ്.വി.എം ആശംസ നേര്ന്നു. മേഖല വൈസ് ഡയറക്ടര് സി. ജാസ്മിന് എസ്.വി.എം ഈശ്വര പ്രാര്ത്ഥന ചൊല്ലി. പിതൃദിനാഘോഷത്തിന്്റെ ഭാഗമായി നടത്തിയ ഫോട്ടോ മത്സരത്തിലെ വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. കഴിഞ്ഞ പ്രവര്ത്തന വര്ഷത്തിലെ മികച്ച ശാഖകളായി തിരഞ്ഞെടുക്കപ്പെട്ട മറ്റക്കര , കൂടല്ലൂര് ശാഖകള്ക്ക് എവറോളിംഗ് ട്രോഫികള് നല്കി. മേഖല ജോ. സെക്രട്ടറി മാത്യൂസ് അനീഷ് സ്വാഗതവും ജനറല് ഓര്ഗനൈസര് ഷിജു ജോസ് മണ്ണുക്കുന്നേല് നന്ദിയും പറഞ്ഞു. ചെറുപുഷ്പ മിഷന്, തിരുബാലസഖ്യം മേഖല ഭാരവാഹികള് പരിപാടികള്ക്ക് നേതൃത്വം നല്കി.
ചെറുപുഷ്പ മിഷന് ലീഗ് -തിരുബാലസഖ്യം കിടങ്ങൂര് മേഖല പ്രവര്ത്തന ഉദ്ഘാടനം നടത്തി





