ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തില്‍ കാനഡയിലെ ക്‌നാനായ യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ( ഉണര്‍വ് 2025 )പൂര്‍ത്തിയായി.
2025-ലെ ഉണര്‍വ് ക്യാമ്പ് ജൂലൈ മാസം 12 , 13 തീയതികളില്‍ കാനഡയിലെ ലണ്ടനില്‍ സ്ഥിതിചെയ്യുന്ന സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലും ക്‌നായി തൊമ്മന്‍ പാരിഷ് ഹാളിലും ആണ് സംഘടിപ്പിക്കുക.
ക്യാമ്പിന്റെ പ്രത്യേകതകള്‍:
അറിവ് പകരുന്ന ക്ലാസുകള്‍: യുവജനങ്ങള്‍ക്ക് ആത്മീയത, സ്വയംബോധം, സംസ്‌കാരപരമായ അവബോധം എന്നിവ വളര്‍ത്തുന്ന പ്രഭാഷണങ്ങളും പ്രവര്‍ത്തിമുറകളും.
സമുദായ ബോധവത്കരണ സെഷനുകള്‍: ക്‌നാനായ സംസ്‌കാരവും ചരിത്രവും വളര്‍ത്തുന്നതിനുള്ള സംവാദങ്ങള്‍.
ഇന്ററാക്ടീവ് ആക്ടിവിറ്റികള്‍: ടീം ഗെയിമുകള്‍, ice-breaking സെഷനുകള്‍, discussions എന്നിവ നടത്തപ്പെടുതത്തിനായി ക്രിസ്റ്റീന്‍ പണ്ടാരശ്ശേരിയില്‍, ലിന്‍സ് മരങ്ങാട്ടില്‍, മെറീന വടക്കേക്കര എന്നിവര്‍ ക്ലാസുകള്‍ നടത്തുന്നു. കൂടാതെ കനേഡിയന്‍ പോലീസ് പ്രതിനിധിയുടെ നിയമ സംവിധനങ്ങളെയും സുരക്ഷയെയും കുറിച്ച് പ്രധാനപ്പെട്ട ഒരു ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്.
പരിപാടിയുടെ വിജയത്തിനായി കെസിസി വെസ്റ്റേണ്‍ ഒണ്ടാരിയോ പ്രസിഡന്റ് ഫെബി തൈക്കകത്ത്, ജനറല്‍ സെക്രട്ടറി മജീഷ് കീഴടത്തുമലയില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ജെസ്ലി പുത്തന്‍പുരയില്‍, സെക്രട്ടറി അഞ്ജന ഈന്തും കാട്ടില്‍, സിബി മുളയിങ്കല്‍, ജോസ് തേക്കില കാട്ടില്‍, ഷിജോ മങ്ങാട്ടില്‍, ഷെല്ലി പുത്തന്‍പുരയില്‍, റിജോ മങ്ങാട്ട്, വിനു വടക്കേ മണിയം കുന്നേല്‍, ജിബിന്‍ പുറത്തേച്ചിറ, അജോ കൈതക്കാനിരപ്പല്‍, സിമി കളമ്പാം കുഴിയില്‍, ലിസ പെരുമ പാടം, ഷീബ മുള്ളൂര്‍, എലിസബത്ത് കോരപ്പിള്ളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.





