കുട്ടികൂട്ടത്തിന് ഉത്സവമായി ചിക്കാഗോയില്‍ ചില്‍ഡ്രന്‍സ് വോളിബോള്‍

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ മീഷന്‍ലീഗിലെ പെണ്‍കുട്ടികള്‍ക്കായി നടത്തിയ ചാച്ചിക്കുട്ടി കുന്നുംപുറം മെമ്മോറിയല്‍ വോളിബോള്‍ മത്സരം കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും നവ്യാനുഭവമായി. അനീറ്റ നന്തികാട്ട്, ഹാന ഓട്ടപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലെ രണ്ടു ടീമുകളാണ്
മത്സരത്തില്‍ പങ്കെടുത്തത്.
രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ നേടി അനീറ്റ നന്തികാട്ട് നയിച്ച ബ്‌ളാക്ക്‌ബെറി ടിം ഒന്നാം സ്ഥാനം നേടി. പങ്കെടുത്തവര്‍ക്ക് പ്രത്യേക മെഡലും വിജയികള്‍ക്ക് ട്രോഫികളും
വികാരി ഫാ.തോമസ് മുളവനാല്‍ വിതരണം ചെയ്തു. ക്രമീകരണങ്ങള്‍ക്ക് അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ആന്‍സി ചേലയ്ക്കല്‍, ജൂബിന്‍ പണിക്കശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ലിവര്‍പൂളില്‍ സെന്റ് പയസ് ടെന്‍ത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ വര്‍ണ്ണാഭമായി

Next Post

കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ വായന കളരിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!