Esperanza 2K25 ക്യാമ്പ് ബാംഗ്ലൂരില്‍ നടത്തി

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിന്റെ സഹകരണത്തോടുകൂടി ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ വച്ച് അഞ്ചാമത് Esperanza നടത്തപ്പെട്ടു.ഫൊറോന ഡയറക്ടര്‍ ഡാനിഷ് ജോര്‍ജ് പതാക ഉയര്‍ത്തുകയും അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തുഫൊറോന അസിസ്റ്റന്റ് ചാപ്ലിന്‍ ഫാ ജെഫ്രിന്‍ തണ്ടാശ്ശേരി വി.കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു.

കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലയിന്‍ ഫാ.ഷിനോജ് കുര്യന്‍ വെള്ളിയാനിക്കല്‍ ആമുഖസന്ദേശം നല്‍കുകയുണ്ടായി.തുടര്‍ന്ന് യോഗം ഔദ്യോഗികമായി മാംഗ്ലൂര്‍ എസ് പി സൈമണ്‍ സി എ ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് ജാക്ക്‌സണ്‍ സ്റ്റീഫന്‍, സ്വര്‍ഗ്ഗറാണി ഇടവക ജൂബിലി കണ്‍വീനര്‍ ജോമി തെങ്ങനാട്ട് എന്നിവര്‍ യോഗത്തിന് ആശംസകള്‍ അറിയിച്ചു. കെ.സി.വൈ.എല്‍ അതിരുപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും, ബാംഗ്ലൂര്‍ ഫൊറോനാ പ്രസിഡന്റ് ജിന്‍സ് ടോമി നന്ദിയും അറിയിച്ചു.

ഞായറാഴ്ച രാവിലെ 9 മണിക്ക് വി.കുര്‍ബാനയോടെ ആരംഭിച്ച ക്യാമ്പില്‍ 300 ഓളം പേര്‍ പങ്കെടുക്കുകയുണ്ടായി. ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ ക്‌നാനായ സമുദായത്തെ കുറച്ചും,സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC കെ.സി. വൈ.എല്‍ സംഘടനയെ കുറച്ചും ക്ലാസുകള്‍ നയിച്ചു. അതിരൂപത ജോയിന്റ് സെക്രട്ടറി അലന്‍ ബിജു,മലബാര്‍ റീജന്‍ ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ് എന്നിവര്‍ ഇന്‍ട്രാക്ടീവ് സെക്ഷനു നേതൃത്വം നല്‍കി. കലാപരിപാടികള്‍ക്ക് ശേഷം ക്യാമ്പ് അവസാനിച്ചു. പുതിയ സൗഹൃദങ്ങളും, ജൈവബന്ധങ്ങളും സൃഷ്ട്ടിച്ച് കെ.സി.വൈ.എല്‍ നെ നെഞ്ചോടു ചേര്‍ത്ത് വീണ്ടും കണ്ടുമുട്ടാം എന്ന് പരസ്പരം ആശംസിച്ചു ക്യാമ്പ് അംഗങ്ങള്‍ വീടുകളിലേക്ക് മടങ്ങി.

അതിരൂപത ഭാരവാഹികളായ ആല്‍ബിന്‍ ബിജു, ബെറ്റി തോമസ് റീജിയന്‍ ഭാരവാഹികളായ അഖില്‍ തോമസ്,ബാംഗ്ലൂര്‍ ഭാരവാഹികളായ അഡൈ്വസര്‍ സി.ലിനി, അലീന ആന്‍ മാത്യു,സ്റ്റാനി എബ്രഹാം,ജീവ സജി,അരുണ്‍ ജോയ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കൈപ്പുഴ-പയ്യാവൂര്‍ വലിയപ്പള്ളി യൂണിറ്റുകള്‍ സംയുക്തമായി ത്രിദിനക്യാമ്പും യുവജനദിനാഘോഷവും സംഘടിപ്പിച്ചു

Next Post

മടമ്പം : വയക്കര പാലനാനിയില്‍ മത്തായി

Total
0
Share
error: Content is protected !!