ഉത്സവകൂട്ടായ്മയായി ബെന്‍സന്‍വില്‍ ഇടവക ‘നാലുമണിക്കാറ്റ്’

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ ജൂലൈ 4 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘നാലു മണിക്കാറ്റ്’ സംഗമം സംഘടിപ്പിച്ചു. വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ ബാര്‍ബ്ക്യുയും വിവിധ മത്സരങ്ങളും കരിമരുന്നു കലാപ്രകടനങ്ങളും നടത്തപ്പെട്ടു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. തോമസ് നെടുവാമ്പുഴ, ജെറി താന്നിക്കുഴുപ്പില്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. വലിയ ഉത്സവ കൂട്ടായ്മയുടെ സ്‌നേഹനുഭവം ഇതില്‍ പങ്കെടുത്ത ഏവരും പങ്കുവെച്ചു.

 

Previous Post

വെളിയനാട്: പുത്തന്‍ തറയില്‍ മേരി ചാക്കോ

Next Post

കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ ഹ്യൂസ്റ്റണ്‍ കെ,സി,എസ് സന്ദര്‍ശിച്ചു

Total
0
Share
error: Content is protected !!