കോര്‍ണര്‍ബ്രുക്ക്: കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് പ്രൊവിന്‍സിലെ ക്നാനായക്കാരുടെ പ്രഥമ സംഗമം കോര്‍ണര്‍ബ്രൂക്കില്‍ വെച്ച് സംഘടിപ്പിച്ചു. ജൂണ്‍ 28 മുതല്‍ മുതല്‍ ജൂലൈ 1 വരെ നടന്ന പരിപാടിയില്‍ ന്യൂഫൗണ്ട്ലാന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിരവധി ക്നാനായക്കാര്‍ പങ്കെടുത്തു. ആദ്യ ദിവസം നടന്ന യോഗത്തില്‍ KCCNL പ്രസിഡണ്ട് ജയേഷ് ഓണശ്ശേരില്‍ അദ്യക്ഷത വഹിച്ചു. കാനഡയിലെ ക്നാനായ ഡയറക്ടറേറ്റ് ചാപ്ലൈന്‍ ഫാ. പത്രോസ് ചമ്പക്കര മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ജിജോ മാത്യു സ്വാഗതവും KCCNL ജന. സെക്രട്ടറി തോംസണ്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ റെനില്‍ കുര്യാക്കോസ്, ജോസഫ് തെക്കുംകാലായില്‍, തോമസ്കുട്ടി തോമസ്, സ്മിതാ മനീഷ്, ഐന മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്കി. വിവിധ കലാപരിപാടികള്‍ , ക്വിസ് മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.ജോവാന ജിജോ അവതാരകയായിരുന്നു.






