ക്‌നാനായ മലങ്കര കത്തോലിക്ക 104-ാമത് പുനരൈക്യ വാര്‍ഷികം കല്ലിശ്ശേരിയില്‍

കല്ലിശ്ശേരി: 1921 ജൂലൈ 5 ന് കോട്ടയം അതിഭദ്രാസനത്തിലേക്ക് ഐതിഹാസികമായി നടന്ന പുനരൈക്യത്തിന്റെ 104-ാമത് വാര്‍ഷികം ക്‌നാനായ ചരിത്രമുറങ്ങുന്ന കല്ലിശ്ശേരി ക്‌നാനായ കത്തോലിക്ക മെത്രാസന പള്ളിയില്‍ വച്ച് ശനിയാഴ്ച നടത്തപ്പെടുന്നു. കത്തോലിക്കാസഭയില്‍ അന്ത്യോക്യന്‍ റീത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് കോട്ടയം അതിരൂപതയില്‍ ആണെന്നതില്‍ ക്‌നാനായ മലങ്കര സമൂഹം അഭിമാനിക്കുന്നു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് പുനരൈക്യ റാലിയോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിക്കും. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ ഫൊറോനയില്‍ വിവിധ മേഖലയില്‍ ഉള്ളവരെ ആദരിക്കുമെന്ന് ഫൊറോന വികാരി ഫാ. റെന്നി കട്ടേലും വൈദിക പ്രതിനിധി ഫാ. ജീസ് ഐക്കരയും അറിയിച്ചു.

Previous Post

കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളിന്റെ രസരവം’25 ന് പ്രൗഢോജ്വലമായ ഉദ്ഘാടനം

Next Post

ഇരവിമംഗലം: കൊച്ചാലുങ്കല്‍ ഫിലിപ്പ്

Total
0
Share
error: Content is protected !!