കല്ലറ സെന്റ് തോമസ് ഹൈസ്കൂളില്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളോട് കൂടി പരിസ്ഥിതി ദിനം ആചരിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കല്ലറ കൃഷി ഓഫീസര്‍ രശ്മി എസ് നായര്‍ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം നല്കി. വാര്‍ഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജോയി കോട്ടായില്‍ സന്നിഹിതനായിരുന്നു.നല്ല നാളേക്കായൊരു വിരലടയാളം പതിപ്പിക്കല്‍, പ്രകൃതിയോടൊപ്പം ഒരു ക്ലിക്ക്, മരം മുത്തശ്ശിക്ക് വേണ്ടി പ്രതിജ്ഞ, കൊളാഷ് മത്സരം, ഉപന്യാസ മത്സരം, മഴ നടത്തം എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളോടൊപ്പം പരിസ്ഥിതി സന്ദേശം വിളിച്ചോതുന്ന കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കല്ലറ ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പിന്റെയും സ്കൂള്‍ എസ് പി സി, എന്‍ സി സി യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ വളപ്പില്‍ ഫലവൃക്ഷ തൈകള്‍ നടുകയും ചെയ്തു. പുതുതലമുറയില്‍ പ്രകൃതി സ്നേഹം വളര്‍ത്താന്‍ ഉതകുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ ദിനാചരണത്തിന്റെ മാറ്റുകൂട്ടി.





