പടമുഖം ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു

2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായ Route 2 Roots ആരാധന മെയ് 23 മുതല്‍ 29 വരെ പടമുഖം ഫോറോനായിലെ എല്ലാ പള്ളികളിലും അനേകം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.

പടമുഖം ഫൊറോനായിലെ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം മെയ് 29 മുതല്‍ 31 വരെ തടിയമ്പാട് മരിയസദന്‍ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. ബ്ര. സണ്ണി തയ്യില്‍ നയിച്ച ധ്യാനത്തില്‍ പടമുഖം ഫൊറോനായിലെ 54 കുട്ടികളും 7 ജീസസ് യൂത്ത് വോളണ്ടിയര്‍മാരും പങ്കെടുത്തു. ധ്യാന ദിവസങ്ങളില്‍ തടിയമ്പാട് പള്ളി വികാരി ഫാ. സുജിത്ത് കാഞ്ഞിരത്തുമൂട്ടില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. പടമുഖം ഫൊറോന വികാരി ഫാ. ഷാജു ചാമ്പാറ അഭിഷേക ആരാധനയ്ക്ക് നേതൃത്വം നല്‍കി. എല്ലാ കുട്ടികള്‍ക്കും കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും ഉള്ള സൗകര്യം ഒരുക്കിയിരുന്നു. സെന്റ് ജോസഫിലെയും, വിസിറ്റേഷന്‍ സമൂഹത്തിലെയും സിസ്റ്റേഴ്‌സ് കൗണ്‍സിലിങ്ങിന് സഹായിച്ചു. കോട്ടയം അതിരൂപത ജീസസ് യൂത്ത് ടീം അംഗങ്ങള്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.

Previous Post

ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം

Next Post

ഡോ. ബിജു ജോസഫ് രാജപുരം കോളജ് പ്രിന്‍സിപ്പല്‍

Total
0
Share
error: Content is protected !!