കരിങ്കുന്നം : 2025 മെയ് 27 മുതല്‍ 30 വരെ ശ്രീലങ്കയില്‍ നടന്ന ട്രയാങ്കുലര്‍ ഇന്‍്റര്‍നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ക്നാനായ സഹോദരങ്ങളായ മാത്യു കുര്യാക്കോസ്, ജോര്‍ജ് കുര്യാക്കോസ് . കരിങ്കുന്നം സെന്‍്റ്. അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇടുക്കി ജില്ല റോള്‍ബോള്‍ അസോസിയേഷന്‍്റെ കീഴില്‍ പരിശീലനം നടത്തി വരുകയാണ്. കരിങ്കുന്നം ഇടവക ചൊള്ളാനിയ്ക്കല്‍ കുര്യാക്കോസ് (ഹെഡ്മാസ്റ്റര്‍ സെന്‍്റ്. തോമസ് ഹൈസ്കൂള്‍ കല്ലറ ) വിനീത (അധ്യാപിക സെന്‍്റ്. അഗസ്റ്റ്യന്‍ സ് ഹയര്‍ സെക്കന്‍ ണ്ടറി സ്കൂള്‍ കരിങ്കുന്നം) ദമ്പതികളുടെ മക്കളാണ്.
ഇന്‍്റര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സഹോദരങ്ങള്‍





