കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹാംഗമായ സി. ഗില്‍ബര്‍ട്ട് എസ്..വി.എം (83) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച 2.45 ന് പാലത്തുരുത്ത് സെന്‍റ്. തെരേസാസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ മാര്‍ കുര്യന്‍ വയലുങ്കലിന്‍െറ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. പാലത്തുരുത്ത് ഇടവക, ഏലൂര്‍ പരേതരായ എബ്രഹാം – അന്നമ്മ എന്നിവരുടെ മകളാണ്. തോമസ്, എല്‍സമ്മ, ആന്‍സി, പരേതരായ ജെയിംസ്, സണ്ണി, ബേബി എന്നിവര്‍ സഹോദരങ്ങളാണ്. കൂടല്ലൂര്‍, കൈപ്പുഴ, ഉഴവൂര്‍, പുന്നത്തുറ, മടമ്പം, കണ്ണങ്കര, പയസ് മൗണ്ട്, നട്ടാശ്ശേരി, റാന്നി, ബാംഗ്ളൂര്‍ ഗുരുകുലം, കിടങ്ങൂര്‍, എറണാകുളം, താമരക്കാട്, കല്ലറ, കാരിത്താസ്, പാച്ചിറ, പാലത്തുരുത്ത്, എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം , ശനിയാഴ്ച ( 31-5-2025) രാവിലെ 9.30 ന് കിടങ്ങൂര്‍ മോര്‍ച്ചറിയില്‍ നിന്നെടുത്ത് 10. 30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠത്തില്‍ കൊണ്ട് വരും.



