കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ , പിറവം ഫൊറോനകളുടെ സഹകരണത്തോടെ ചെറുകര സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് നാലാമത്ത് Esperanza – (സംയുക്ത ഫൊറോന ക്യാമ്പുകള്‍ ) നടത്തപ്പെട്ടു.അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു.
ചിലി അപ്പസ്‌തോലിക്ക് ന്യൂണ്‍ഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ Esperanza 2k25 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി ഫാ. തോമസ് ആനിമൂട്ടില്‍ വി.കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖസന്ദേശം നല്‍കുകയുണ്ടായി . ഫൊറോന ചാപ്ലയിന്‍ ഫാ. സിറിയക് മറ്റത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.പിറവം ഫൊറോന ചാപ്ലയിന്‍ ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ചെറുകര യൂണിറ്റ് വികാരി ഫാ ജോര്‍ജ് പുതുപ്പറമ്പില്‍, അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് എന്നിവര്‍ യോഗത്തിന് ആശംസകള്‍ അറിയിച്ചു.ഫൊറോന വികാരി റവ ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു.
കെ.സി.വൈ.എല്‍ പിറവം ഫൊറോനാ പ്രസിഡന്റ് ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും,കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്റ് ബെനിസണ്‍ നന്ദിയും അറിയിച്ചു.ചെറുകര യൂണിറ്റ് പ്രസിഡന്റ് ജിമ്മി യോഗപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ 9 മണിക്ക് വി കുര്‍ബാനയോടെ ആരംഭിച്ച ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുക്കുകയുണ്ടായി.ഫാ.മാത്യു കൊച്ചാദംപള്ളില്‍ ക്‌നാനായ സമുദായത്തെ പറ്റിയും ,ഡയറക്ടര്‍ ശ്രീ ഷെല്ലി ആലപ്പാട്ട് കെ.സി. വൈ.എല്‍ സംഘടനയെ പറ്റിയും ,അന്താരാഷ്ട്ര പരിശീലകന്‍ ജിജോ ചിറ്റടി നേതൃത്വ പരിശീലനത്തെ കുറിച്ചും ക്ലാസുകള്‍ നയിച്ചു.
കിടങ്ങൂര്‍ ഭാരവാഹികളായ ഷേബ സാബു,എമില്‍ തോമസ്,മാത്യൂസ്
,സിസ്റ്റര്‍ ജോബിദ SVM,പിറവം ഫൊറോനാ ഭാരവാഹികളായ ബെസ്റ്റിന്‍ ബേബി,മെര്‍വിന്‍,ആന്‍ മേരി,ജെബിസണ്‍, ചെറുകര യൂണിറ്റ് ഭാരവാഹികളായ മനുമോന്‍ T C, ഷേബ സാബു, സിയോണ ബിജു, ബിബിയാ മോള്‍ ബേബി, യൂണിറ്റ് ഡയറക്ടര്‍ ജോബിന്‍ ഇറപുറത്ത്, അഡൈ്വസര്‍ Sr.ജോബി SJC, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





