സാന്‍ ഹൊസെ , കാലിഫോര്‍ണിയ : സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി ഇടവകയിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെട്ടു . 24 കുട്ടികളാണ് ഈ പ്രാവശ്യം ആദ്യകുര്‍ബാന സ്വീകരിച്ചത് . മെയ് 18-അം തിയതി നടന്ന ഈ ചടങ്ങില്‍ ചിക്കാഗോ അതിരൂപത ബിഷപ്പ് റവ : ഫാ. ജോയ് ആലപ്പാട്ടിനെ ഇടവക വികാരി ഫാ. ജെമി പുതുശ്ശേരിയും, കൈക്കാരന്മാരും , പാരിഷ് കൗണ്‍സില്‍ മെമ്പേഴ്സും , ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളും മറ്റു ഇടവകാംഗങ്ങളും ചേര്‍ന്നു പള്ളിയിയുടെ ഗ്രോട്ടോയില്‍ വച്ച് സ്വീകരിക്കുകയും, തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ അദ്ദേഹം മുഖ്യ കാര്‍മികത്വം വഹിക്കുകയും ചെയ്തു . ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി ഈ കുര്‍ബാനയില്‍ സഹ കാര്‍മ്മികനായിരുന്നു . ഏറെ നാളത്തെ ഒരുക്കത്തിനു ശേഷം ഈ കൂദാശ സ്വീകരിച്ച കുട്ടികള്‍ക്ക് ബിഷപ്പ് എല്ലാവിധ ആശംസകളും മംഗളങ്ങളും നേരുകയും ഒപ്പം അവരെ ഇതിനു സജ്ജരാക്കിയ അധ്യാപകരെയും , മാതാപിതാക്കളെയും ഒപ്പം വികാരി ഫാ. ജെമി പുതുശ്ശേരിയേയും പിതാവ് അനുമോദിക്കുകയും ചെയ്തു .
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം പള്ളിഹാളില്‍ ക്ഷണിക്കപ്പെട്ടവരോടൊപ്പം ഒത്തുചേരുകയും ,സ്നേഹവിരുന്നും അതോടൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളും ടത്തപ്പെടുകയും ചെയ്തു . തനക്കു ലഭിച്ച ഊഷ്മളമായ സ്വീകരണത്തില്‍ ജോയ് പിതാവ് ഇടവ ജനങ്ങളോട് നന്ദി രേഖപ്പെടുത്തി .
ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ പേരുകള്‍ :
ക്രിസ്റ്റഫര്‍ ജോബി പുതിയിടം , ഐസക് ജോസഫ് സണ്ണി മരവെട്ടിക്കൂട്ടത്തില്‍ ,നീല്‍ ഇമ്മാനുവേല്‍ ജിമ്മി പൂഴിക്കുന്നേല്‍ , നോഹ കുര്യാക്കോസ് വേലുകിഴക്കേതില്‍ , ഹന്ന നോബിള്‍ പടിഞ്ഞാത്ത് , സിന്തിയ മാര്‍ക്ക് നെടുംചിറ, അസാലിയ സൂസന് മാക്കില്‍ , അവേരി മാക്സിമസ് ജോസഫ് ചിരപുരയിടത്തില്, അഡ്രിയാന്‍ ഹാനില്‍ ജോസഫ് ചിരപുരയിടത്തില് , മാര്‍ക്ക് ജെയിംസ് കല്ലടാന്തിയില്‍ , എവെലിന് കുര്യന് മണിമല , എലിജ ലൂക്കോസ് ഓണശ്ശേരില്‍ , ഹന്നാ ആന്‍ മാത്യു ഇലഞ്ഞിക്കല്‍ , ഈഥന് മാത്യു ഇലഞ്ഞിക്കല്‍ , ഇവാനിയെ ദീപു തോമസ് പുത്തന്‍പറമ്പില്‍ , ഹെയ്സല്‍ സ്റ്റീഫന്‍ വേലിക്കെട്ടേല്‍ , തോംസണ്‍ ആന്റണി ജോസഫ് വട്ടമറ്റത്തില്‍, സിലാസ് സൈമണ്‍ ജോസഫ് വട്ടമറ്റത്തില്‍ , ഐഡന്‍ ജെയിംസ് ജോസഫ് വട്ടമറ്റത്തില്‍, തോമസ് റ്റിനു പാറശ്ശേരില്‍ , യോഹാന്‍ ജോസഫ് മാത്യു എലക്കാട്ട്, ജറാഡ് ജോസഫ് കണ്ണാലയില്‍, ഗാവിന് ജോസഫ് കണ്ണാലയില്‍ , ഗ്രേസ് ആലീസ് ജോസഫ് പുരക്കല്‍ .
അമോല്‍ ചെറുകര





