കെ.സി.സി വെസ്റ്റേണ്‍ ഒന്റാരിയോയ്ക്ക് പുതിയ നേതൃത്വം

ലണ്ടന്‍: കാനഡയിലെ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (KCC) വെസ്റ്റേണ്‍ ഒന്റാരിയോയുടെ 2026-ലെ വാര്‍ഷിക പൊതുയോഗം നവംബര്‍ 7 ശനിയാഴ്ച ലണ്ടനിലെ ക്‌നായി തൊമ്മന്‍ പാരിഷ് ഹാളില്‍ നടന്നു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും പൊതുയോഗം തിരഞ്ഞെടുത്തു.

മനു തമ്പി കോരപ്പള്ളില്‍ പുതിയ KCC പ്രസിഡന്റായും സുജില്‍ സാബു തറപ്പേല്‍ വിമന്‍സ് ഫോറം പ്രസിഡന്റായും ജോഹാന്‍ ജെന്‍സണ്‍ വെങ്ങാലില്‍ KCYL പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തോടനുബന്ധിച്ച് KCC വെസ്റ്റേണ്‍ ഒന്റാരിയോയുടെ അഭിമാന പദ്ധതിയായ ZIKHRONO സുവനീറിന്റെ കവര്‍ പേജ് SH പള്ളി വികാരി ഫാ. സജി ചാഴിശ്ശേരില്‍ പ്രകാശനം ചെയ്തു. സുവനീറിലെ വിവിധ പേജുകളും ഉള്ളടക്കങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക വീഡിയോ അവതരണവും നടന്നു.

ക്‌നാനായ സമുദായത്തിന്റെ ചരിത്രം, പൈതൃകം, പാരമ്പര്യങ്ങള്‍, പ്രാര്‍ഥനകള്‍, അംഗങ്ങളുടെയും കുട്ടികളുടെയും സര്‍ഗാത്മക രചനകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ZIKHRONO, സമുദായത്തിന്റെ ചരിത്രവും സംസ്‌കാരവും വരുംതലമുറകള്‍ക്കായി സംരക്ഷിക്കുന്ന വിലപ്പെട്ട പ്രസിദ്ധീകരണമായി മാറും.

സുവനീറിന്റെ എഡിറ്റര്‍മാരായ ഷിജോ സിറിയക് പീടികയിലിനെയും സിനു ബേബി മുളയാനിക്കലിനെയും സമര്‍പ്പിത പ്രവര്‍ത്തനങ്ങളെ മാനിച്ച് യോഗത്തില്‍ ആദരിക്കുകയും ടോക്കണ്‍ ഓഫ് അപ്രിസിയേഷന്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ അധ്യയനവര്‍ഷം ഗ്രേഡ് 8, ഗ്രേഡ് 12 പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

രണ്ടുവര്‍ഷക്കാലം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റ് ഫെബി തൈക്കകത്തിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സമര്‍പ്പണത്തിനും പൊതുയോഗം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ZIKHRONO സുവനീറിന്റെ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അടുത്ത ഒരു മാസത്തിനുള്ളില്‍ എല്ലാ അംഗങ്ങള്‍ക്കും സുവനീര്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും നിലവിലെ പ്രസിഡന്റ് യോഗത്തെ അറിയിച്ചു.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയോടെയും ZIKHRONOയുടെ പ്രസിദ്ധീകരണ നേട്ടത്തിന്റെ സന്തോഷത്തോടെയും വാര്‍ഷിക പൊതുയോഗം സമാപിച്ചു.

 

Previous Post

ദേശീയ നിയമസേവന ദിനാചരണം സംഘടിപ്പിച്ച്, മാസ്സ്

Next Post

KCC Western Ontario Elects New Leadership

Total
0
Share
error: Content is protected !!