കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ‘ദേശീയ നിയമസേവന ദിനാചരണം’ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം പോത്തുകുഴി മാക്‌സ് മില്ല്യണ്‍ കോള്‍ബ് പള്ളി പാരിഷ്ഹാളില്‍ വച്ച് പള്ളിവികാരി ഫാ. സില്‍ജോ ആവണിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ. കെ. സി ക്ലാസ്സ് നയിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലന്‍ അലക്‌സ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മമ്പടം മേഖല കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും, സ്വാശ്രയസംഘാംഗമായ ഷീബ ബാബു നന്ദിയും പറഞ്ഞു.




