ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തിന്റെയും ഫിഫ വേള്‍ഡ് കപ്പ് ആഘോഷങ്ങളുടെയും ഭാഗമായി പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സ്‌കൂളിലെ കുട്ടികള്‍ പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ,ബ്രസീല്‍ അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ ടീമുകളെ പ്രതിനിധീകരിച്ചാണ് ഷൂട്ടൗട്ട് മത്സരത്തില്‍ പങ്കെടുത്തത്. കളിക്കളത്തില്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ (കട്ട് ഔട്ട്) സാന്നിധ്യം കൂടി ആയപ്പോള്‍ ആവേശം വാനോളം ഉയര്‍ന്നു. ഫിഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ കൊണ്ട് സ്‌കൂള്‍ അലങ്കരിച്ചു. കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട ടീമിന്റെയും, കളിക്കാരുടെയും ജേഴ്‌സിയിലാണ് ഇന്ന് സ്‌കൂളില്‍ എത്തിയത്. സ്‌കൂളിലെ അധ്യാപകര്‍ കൂടി ഈ മത്സരത്തില്‍ പങ്കാളികളായപ്പോള്‍ ആവേശം ഇരട്ടിയായി. സ്‌കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടു. പ്രോഗ്രാം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ .തോമസ് ലൂക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു, അധ്യാപകരായ സിബി ലൂക്കോസ്, എബി ജോണ്‍ ,മാത്തുക്കുട്ടി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി




