കാരിത്താസില്‍ സമ്പൂര്‍ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം : കാരിത്താസ് ആശുപത്രിയില്‍ സമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാരിത്താസ് ആശുപത്രി സമ്പൂര്‍ണ്ണ റോബോട്ടിക് സര്‍ജറി സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രശസ്ത മജീഷ്യനും , മോട്ടിവേഷണല്‍ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു .ചടങ്ങില്‍ കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റല്‍ ചെയര്‍മാനുമായ മാര്‍ .ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാതിഥിയായിരുന്നു .

കഴിഞ്ഞ രണ്ടു വര്‍ഷമായി കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം ലോകോത്തര നിലവാരമുള്ള സ്‌ട്രൈക്കര്‍–MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നുവരികയാണ് . ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് , റോബോട്ടിക് സര്‍ജറി രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ നില്‍ക്കുന്ന ‘ഡാവിഞ്ചി എക്‌സ്.ഐ’ (Da Vinci Xi Surgical System) കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.

കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ . ഡോ ബിനുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ , കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജോയിസ് നന്ദിക്കുന്നേല്‍, കാരിത്താസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ സൈജു പുത്തന്‍പറമ്പില്‍ , ,ഫാ.റോയ് കാഞ്ഞിരത്തുംമൂട്ടില്‍,ഫാ.സ്റ്റീഫന്‍ തേവര്‍പറമ്പില്‍ കാരിത്താസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ബോബി എന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു .

ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ മാത്രമായിരുന്ന ഈ സേവനം ഇനിമുതല്‍ ജനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോസര്‍ജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസര്‍ജറി, കാര്‍ഡിയാക് സര്‍ജറി എന്നീ വിഭാഗങ്ങളില്‍ ലഭ്യമാകുമെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ . ഡോ ബിനുകുന്നത്ത് അറിയിച്ചു .ശസ്ത്രക്രിയ രംഗത്ത് കൂടുതല്‍ കൃത്യതയും , സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നതെന്ന് കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ . ഡോ ബിനു കുന്നത്ത് അറിയിച്ചു .

 

Previous Post

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തിന്റെയും ഫിഫ വേള്‍ഡ് കപ്പിന്റെയും ആവേശത്തിരയിലേറി ഉഴവൂര്‍ ഒ എല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

Next Post

ക്‌നാനായ കത്തോലിക്കാ റീജിയന്‍ ‘അലാസ്‌ക ക്രൂസ് 2027’ : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Total
0
Share
error: Content is protected !!