ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാനം നടത്തി

ഉഴവൂര്‍: ലോക രക്തദാതാക്കളുടെ ദിനാഘോഷത്തിന്‍്റെ ഭാഗമായി ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍” ബ്ളഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില്‍ കരിത്താസ് നഴ്സിംഗ് കോളേജിന്‍്റെയും സഹകരണത്തോടുകൂടിയാണ് ബ്ളഡ് ഡൊണേഷനും, ബോധവല്‍ക്കരണ ക്ളാസ്സും സംഘടിപ്പിച്ചത്. ബ്ളഡ് ഡൊണേഷന്‍ പ്രോഗ്രാം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. കരിത്താസ് നേഴ്സിങ് കോളേജിലെ അസി.പ്രൊഫസര്‍ മാരായ അനു ജോസഫ്, നോമിമോള്‍ ലൂസി തോമസ് എന്നിവര്‍ ക്ളാസ് നയിച്ചു. പ്രോഗ്രാം കോഡിനേറ്ററും സ്കൂളിലെ എന്‍.സി.സി ഓഫീസറുമായ മാത്തുക്കുട്ടി എബ്രഹാം ആദ്യ രക്തദാനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്കൂളിലെ മറ്റ് അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, സെന്‍റ് സ്റ്റീഫന്‍സ് കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉഴവൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരി വ്യവസായികള്‍, തുടങ്ങിയവര്‍ ബ്ളഡ് ഡൊണേഷന്‍ ഡ്രൈവില്‍ പങ്കാളികളായി.

Previous Post

ക്‌നാ എസ്‌കേപ്പ് 6.0: കെ.സി.എസ് ചിക്കാഗോയ്ക്ക് അഭിമാന നിമിഷം

Next Post

വൈദീകരുടെ തുടര്‍ പരിശീലന പരിപാടി നടത്തി

Total
0
Share
error: Content is protected !!