UK ക്‌നാനായ കുടുംബ സംഗമം – വാഴ്വ് 2024-ടിക്കറ്റ് പ്രകാശനം ചെയ്തു

UK യിലെ 15 ക്‌നാനായ കാത്തലിക് മിഷനുകള്‍ ഒന്നു ചേര്‍ന്ന് ലിവര്‍പൂളില്‍ നടത്തിയ പുറത്തു നമസ്‌കാരത്തില്‍ വച്ച് ഏപ്രില്‍ 20-ന് നടക്കുന്ന കുടുംബ സംഗമം -വാഴ്വ് 2024- തിനുള്ള ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.

ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയില്‍ കാലങ്ങളായി നടത്തി വരുന്ന പുറത്തു നമസ്‌കാരം ലിവര്‍പൂളില്‍ ഭക്തി നിര്‍ഭരമായി നടത്തപ്പെട്ട ജനസാന്ദ്രമായ വേദിയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടത്തിയത്.

Great Britain Syro Malabar രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതല വഹിക്കുന്ന വികാരി ജനറാള്‍ ബഹുമാനപ്പെട്ട ഫാ. സജി മലയില്‍ പുത്തന്‍പുരയും, ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴയും 10 ക്‌നാനായ വൈദികരുടെയും അനേകം വിശ്വാസികളുടെയും,15 ക്‌നാനായ മിഷനുകളിലെ കൈക്കാരന്‍മാരുടെയും,വിവിധ കമ്മിറ്റികളുടെ കോഡിനേറ്റര്‍ മാരുടെയും സാന്നിധ്യത്തില്‍ ഡയമണ്ട് ഫാമിലി ടിക്കറ്റും, പ്ലാറ്റിനം ഫാമിലി ടിക്കറ്റും പ്രകാശനം ചെയ്തത്. ഫൈനാന്‍സ്, രജിസ്‌ട്രേഷന്‍ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ റെമി ജോസഫ് പഴയിടത്ത്, സാജന്‍ പഠിക്ക്യമ്യാലില്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നല്‍കി.

2024 APRIL 20-ന് UK യിലെ ബര്‍മിങ്ഹാമിലെ Bethel Convention centre- ല്‍ വച്ചാണ് വാഴ്വ് 2024 നടത്തപ്പെടുന്നത്. കോട്ടയം അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരുടെയും, UK യിലെ ക്‌നാനായ വൈദികരുടെയും, കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടിയാണ് കുടുംബ സംഗമത്തിന് ആരംഭം കുറിക്കുന്നത്. തുടര്‍ന്ന് UKയിലുള്ള എല്ലാ ക്‌നാനായ മിഷനുകളുടെയും കലാപരിപാടികള്‍ ഈ സംഗമത്തിന് മിഴിവേകും. UK ക്‌നാനായ മിഷനുകളുടെ രണ്ടാമത്തെ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ സമുദായ അംഗങ്ങള്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

15 ക്‌നാനായ മിഷനുകളില്‍ നിന്നുമുള്ള കൈക്കാരന്‍മാരില്‍ നിന്നും, അഡ്‌ഹോക്ക് പാസ്റ്റര്‍ കൗണ്‍സില്‍ നിന്നും തിരഞ്ഞെടുത്ത
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഈ സംഗമത്തിനായി നടന്നു വരുന്നത്.

ക്‌നാനായ സമുദായ അംഗങ്ങളുടെ കുടുംബ കൂട്ടായ്മയില്‍ തനിമയും, ഒരുമയും, സന്തോഷവും നമ്മുടെ പിതാക്കന്മാരോടും വൈദികരോടുമൊപ്പം പങ്കിടാനും, ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും UK യിലെ എല്ലാ ക്‌നാനായ മക്കളെയും ഏപ്രില്‍ 20- ന് ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു.

Previous Post

വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

Next Post

ഉഴവൂര്‍: കോയിത്തറ ചിന്നമ്മ പീറ്റര്‍

Total
0
Share
error: Content is protected !!