തെള്ളിത്തോട് നവീകരിച്ച സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്തു

കൊന്നത്തടി: നവീകരിച്ച കോട്ടയം അതിരൂപതയിലെ തെള്ളിത്തോട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശാകര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, ഫാ. മൈക്കിള്‍ നെടുംതുരുത്തിയില്‍ എന്നിവര്‍ കൂദാശാകര്‍മ്മത്തിലും കൃതജ്ഞതാബലിയിലും സഹകാര്‍മ്മികരായിരുന്നു. കൂദാശാകര്‍മ്മത്തെ തുടര്‍ന്നു കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി ആഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കൊന്നത്തടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രമ്യ റനീഷ്, ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പടമുഖം ഫൊറോന വികാരി ഷാജി പൂത്തറ, ഇടവക സമര്‍പ്പിത പ്രതിനിധി ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍, കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മല്‍ക്ക, ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോര്‍ജ്, ഗ്രാമപഞ്ചായത്തംഗം ജോബി പേടിക്കാട്ടുകുന്നേല്‍, ടി.കെ കൃഷ്ണന്‍കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമംഗല വിജയന്‍, വികാരി ഫാ. റെജി മുട്ടത്തില്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഷാജി കണ്ടച്ചാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. 1978 ലാണു കോട്ടയം അതിരൂപതയുടെ കീഴില്‍ തെള്ളിത്തോടു ദൈവാലയം സ്ഥാപിതമായത്.

 

Previous Post

ഡോക്ടറേറ്റ് നേടി

Next Post

ഭിന്നശേഷി കുട്ടികള്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പിന് തുടക്കമായി

Total
0
Share
error: Content is protected !!