ഭിന്നശേഷി കുട്ടികള്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പിന് തുടക്കമായി

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളം ഇടുക്കിയുടെയും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി തടിയംപാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ നടത്തപ്പെടുന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പിന് തുടക്കമായി. അറക്കുളം ഉപവിദ്യാഭാസ ജില്ലയിലെ ഭിന്നശേഷക്കാരായ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പാട്ടുകളും കളിയുമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിനോദങ്ങളിലൂടെ വിജ്ഞാനം നല്‍കുക എന്നതാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കുട്ടികളുടെ പ്രതിനിധി നിധിന്‍ ബിനോയി നിര്‍വഹിച്ചു. അറക്കുളം ബി ആര്‍ സി ട്രെയ്‌നര്‍ ജാസ്മിന്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ നോബിള്‍ ഫ്രാന്‍സിസ്,മായാ റ്റി. റ്റി. കുട്ടികളുടെ പ്രതിനിധി ആന്റണി സജി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി അന്‍പതോളം കൂട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് നാളെ സമാപിക്കും. വിവിധ മത, സാമൂഹ്യ, സാമ്പത്തിക, ശാസ്ത്ര മേഖലകളിലെ പ്രമുഖര്‍ രണ്ടു ദിവസങ്ങളില്‍ ആയി ക്യാമ്പില്‍ സന്ദര്‍ശനം നടത്തും.

 

Previous Post

തെള്ളിത്തോട് നവീകരിച്ച സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്തു

Next Post

മേമ്മുറി: എടാട്ടുകാലായില്‍ ജോസഫ് ജോസഫ്

Total
0
Share
error: Content is protected !!