ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷമാക്കി ടാമ്പായിലെ കുഞ്ഞുങ്ങള്‍

ടാമ്പാ: ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ (മുത്തശ്ശി-മുത്തച്ഛന്‍ ദിനം) സ്‌നേഹത്തിന്റെയും നന്ദിയുടെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ ആഘോഷിച്ചു.

ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ അര്‍പ്പിച്ച മലയാളം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികള്‍ മുത്തശ്ശി-മുത്തച്ഛന്മാര്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിശ്വാസവും കുടുംബമൂല്യങ്ങളും പാരമ്പര്യവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ മുതിര്‍ന്ന തലമുറ വഹിക്കുന്ന മഹത്തായ പങ്കിനെ അനുസ്മരിക്കുന്നതായിരുന്നു ആഘോഷം.

ഇതോടനുബന്ധിച്ച് എല്ലാ വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്കുമായി ഫാമിലി ട്രീ നിര്‍മ്മാണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. സ്വന്തം കുടുംബവേരുകളും പൂര്‍വികരെയും കൂടുതല്‍ അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കുട്ടികള്‍ തയ്യാറാക്കിയ ഫാമിലി ട്രീകള്‍ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുകയും പൂര്‍വികരെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജോയ് പറപ്പള്ളില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ എബിന്‍ തടത്തില്‍, സെക്രട്ടറി ഡസ്റ്റിന്‍ മുടീക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസപരിശീലന അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

അടിസ്ഥാന സൗകര്യ വികസന പദ്ധതി ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധന സഹായം ലഭ്യമാക്കി

Next Post

Grandparents’ Day Celebrated at Tampa Sacred Heart Forane Church

Total
0
Share
error: Content is protected !!