സമ്മര്‍ ക്യാംപ് @ ബി.സി.എം

കുട്ടികള്‍ അവധിക്കാലം ക്രിയാത്മകമായി ആഘോഷിക്കുവാനും, അറിവ് സമ്പാദിക്കുവാനുമായി കോട്ടയം ബി.സി.എം കോളേജ് മെയ് 13 മുതല്‍ മെയ് 18 വരെ സമ്മര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ക്യാംപില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തപ്പെടുന്ന സമ്മര്‍ ക്യാമ്പില്‍ ആര്‍ട്ട്‌സ് & ക്രാഫ്റ്റ്‌സ്, ലാബ് പരീക്ഷണങ്ങള്‍, മ്യൂസിയം സന്ദര്‍ശനം, തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പ്, ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ബേക്കിംഗ്, സൈക്ലിംഗ്, സ്വയം രക്ഷക്ലാസ്സുകള്‍ തുടങ്ങിയ നിരവധി പരിശീലന പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. 6 ദിവസത്തെ ക്യാമ്പിന് ഫീസ് 750 രൂപയാണ് (ലഞ്ച്, സ്‌നാക്‌സ്, ക്രാഫ്റ്റ് വസ്തുക്കള്‍ ഉള്‍പ്പെടെ). താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 30നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വാട്ട്‌സാപ്പ് നമ്പര്‍:- 9846683495

 

Previous Post

കെ സി വൈ എല്‍ പുതുവേലി യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

Next Post

വാഴ്വ് 2024 (യു.കെ. ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Total
0
Share
error: Content is protected !!