കിടങ്ങൂര്‍ : സെന്‍്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ്., റേഞ്ചര്‍, റോവര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന്‍െറ ഭാഗമായി ലഹരിവിരുദ്ധ വാക്കത്തോണ്‍ നടത്തി. ലഹരി ബോധവത്കരണ ക്ളാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ ബിനുമോള്‍ പി.ജെ. നയിച്ചു.
സ്കൂള്‍ പ്രവേശന കവാടത്തില്‍നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ വാക്കത്തോണ്‍ കിടങ്ങൂര്‍ എസ്.എച്ച്.ഒ. കിഷോര്‍ സണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. “തൂഫാന്’ കമാന്‍ഡോ ക്യാപ്പുകള്‍ കിഷോര്‍ സണ്ണി വിതരണം ചെയ്തു. കിടങ്ങൂര്‍ ടൗണിലൂടെ നടത്തിയ വാക്കത്തോണിനുശേഷം ടൗണ്‍ ബസ് ബേയില്‍ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ജോസഫ് തോമസ്, ഡെന്വിന് ടോം, ജിന്‍സി ഫിലിപ്പ്, റേഞ്ചര്‍-റോവര്‍ ഓഫീസര്‍മാരായ സ്റ്റീഫന്‍സണ്‍ എബ്രഹാം, റീന ചാക്കോ, വിനോദ് ഇ.ബി., സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.




