ഡിട്രോയിറ്റ് സെന്റ് മേരീസ് ദൈവാലയത്തില്‍ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.

സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് തിരുനാള്‍ കൊടിയേറ്റോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പരേതരുടെ ഓര്‍മ്മയ്ക്കായി ഇടവക വികാരി ഫാ. ജോസഫ് തറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ലദീഞ്ഞിനും വിശുദ്ധ കുര്‍ബാനയ്ക്കും തുടക്കമായി. ഫാ. സാബു വെള്ളരിമറ്റത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. ഫാ. ജോസഫ് തറയ്ക്കല്‍, ഫാ. ജോബി മുട്ടത്തില്‍ (MS), ഫാ. ജോബി പന്നൂറയില്‍ (OSB) എന്നിവര്‍ സഹകാര്‍മികരായി. ദൈവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തില്‍ നിരവധി ഇടവകാംഗങ്ങള്‍ ഭക്തിപൂര്‍വം പങ്കെടുത്തു. തുടര്‍ന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 13 ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ റാസാ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു. ഫാ. ജോബി മുട്ടത്തില്‍ (MS) മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോബി പന്നൂറയില്‍ (OSB) തിരുനാള്‍ സന്ദേശം നല്‍കി. ഫാ. സാബു വെള്ളരിമറ്റത്തില്‍ (OSB), ഫാ. ജോസഫ് തറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. സെന്റ് മേരീസ് ക്വയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ജോയി ചക്കിയാന്‍ നേതൃത്വം നല്‍കി. ഡിട്രോയിറ്റിലെ മോ ടൗണ്‍ മേളം ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിന് ആഘോഷപ്പകിട്ടേകി.

ഇടവക വികാരി ഫാ. ജോസഫ് തറയ്ക്കല്‍, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ വഞ്ചിത്താനത്ത്, സേവ്യര്‍ തോട്ടത്തില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാരായ ടോബി-സിമി മണിമലേത്ത് കുടുംബം എന്നിവരുടെയും നിരവധി ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ സഹകരണവും പരിശ്രമവുമാണ് തിരുനാള്‍ ഭക്തിസാന്ദ്രമായും ആഘോഷപൂര്‍വമായും നടത്താന്‍ സഹായകമായത്.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
പി.ആര്‍.ഒ.

 

Previous Post

ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Next Post

കല്ലറ : പെരുംതുരുത്ത്, മറ്റത്തിക്കുന്നേല്‍ ലിജു തോമസ്

Total
0
Share
error: Content is protected !!