ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു

നീണ്ടൂര്‍: ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നീണ്ടൂര്‍ ബ്രാഞ്ച് കോയിക്കല്‍ രാമകൃഷ്ണ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ക്നാനായ സൊസൈറ്റി ചെയര്‍മാന്‍ ബിനോയി ഇടയാടിയിലിന്റെ അദ്ധ്യക്ഷതയില്‍ നാട്ടകം സുരേഷ് എം.എല്‍.എ. നിര്‍വഹിച്ചു. നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ അനുഗ്രഹ പ്രഭാഷണവും, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്രവിത ജോമോന്‍ മുഖ്യപ്രഭാഷണവും, ക്നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്സ്. എം.എല്‍.എ. നിക്ഷേപ സ്വീകരണവും, ക്നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് ജില്‍മോന്‍ മഠത്തില്‍ ഓഹരി പത്രവിതരണവും നടത്തി.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാ റെജി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തോമസ് ജോസഫ്, തോമസ് കോട്ടൂര്‍, ക്നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ഷൈജി ഓട്ടപ്പള്ളി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീണ്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.പി. പ്രകാശന്‍, ക്നാനായ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ മാത്യു പി.കെ. എന്നിവര്‍ പ്രസംഗിച്ചു.
ക്നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ തോമസ് പീടികയില്‍, സൈമണ്‍ മണപ്പള്ളില്‍, തോമസ് മുളക്കല്‍, ജെയിംസ് മലേപ്പറമ്പില്‍, ജോണി കണ്ടാരപ്പള്ളില്‍, ക്നാനായ സൊസൈറ്റി ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) എബി ഏലിയാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ലൂക്കോസ് കെ.എല്‍. ഐക്കരപ്പറമ്പില്‍, ബ്രാഞ്ച് മാനേര്‍മാരായ ജെയിസണ്‍ എബ്രഹാം, റ്റിമ്മി ജോണ്‍, ഷീലാമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Total
0
Share
error: Content is protected !!