പാട്ടുത്സവം കിക്ക് ഓഫിനു ഗംഭീര തുടക്കം

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : പ്രശസ്ത പിന്നണി ഗായികയും , നടിയും , അവതാരികയുമായ റിമി ടോമി നയിക്കുന്ന പാട്ടുത്സവം എന്ന മെഗാ ഷോയ്ക്കു തുടക്കം കുറിച്ചു . സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ആയിരുന്നു കിക്ക് ഓഫ് . ക്‌നാനായ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഷിബു പാലക്കാട്ടില്‍ നിന്നും ഷോയുടെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങി കൊണ്ട് വികാരി ഫാ.ജെമി പുതുശ്ശേരി കിക്ക് ഓഫ് ഉല്‍ഘാടനം ചെയ്തു.
കാലിഫോര്‍ണിയയില്‍ പ്രശസ്തമായ സിലിക്കണ്‍ വാലിയില്‍ ഉള്‍പ്പെടുന്ന ബേ ഏരിയയിലെ ക്‌നാനായ കമ്മ്യൂണിറ്റി ആണ് എല്ലാ മലയാളികള്‍ക്കും അയി ഈ ഷോ സംഘടിപ്പിക്കുന്നത് . കോവിഡ് എന്ന മഹാമാരിക്ക് ശേഷം ആദ്യം ആയിട്ടാണ് ബേ ഏരിയയില്‍ ഇത്തരത്തില്‍ ഒരു മലയാളീ ഷോ സംഘടിപ്പിക്കുന്നത് . ഇതിനായി മുന്‍പോട്ടു വന്ന ബേ ഏരിയയിലെ ക്‌നാനായ കമ്മ്യൂണിറ്റിക്കു ബേ ഏരിയയിലെ മറ്റു മലയാളീ അസ്സോസ്സിയേഷന്റെ ഭാരവാഹികള്‍ നന്ദി രേഖപെടുത്തുന്നതിനോടൊപ്പം എല്ലാ വിധ ആശംസകളും അറിയിച്ചു . സാന്‍ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ഷിബു പാലക്കാട്ട് , അനീഷ് പുതുപ്പറമ്പില്‍ (സെക്രട്ടറി), സിജോ പറപ്പള്ളി (വൈസ് പ്രസിഡന്റ്), അനു അമോല്‍ ചെറുകര (ജോയിന്റ് സെക്രട്ടറി), രാജു കറുത്തേടം (ട്രെഷറര്‍ ), ജോസ് മാമ്പിള്ളില്‍ (ട്രസ്റ്റീ , സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ചര്‍ച്ച് ), ബിജു പുളിക്കല്‍, രാജു ചെമ്മാച്ചേരില്‍ , മാത്യു തുരുത്തേല്‍പീടികയില്‍ , റ്റാന്യ കുടിലില്‍ , അനില്‍ കണ്ടാരപ്പള്ളില്‍ , കൊച്ചുമോന്‍ കൊക്കരവാലയില്‍ എന്നിവരാണ് ഈ ഷോ കൊണ്ടുവരുന്നതിനായി നേതൃത്വം വഹിക്കുന്നത് .
മങ്ക , ബേ മലയാളീ , എന്‍ എസ് എസ് , തപസ്യ , ഫോമാ , മ്യൂസിക് ഇന്ത്യ ഫൗണ്ടേഷന്‍, സെന്‍ട്രല്‍ വാലി മലയാളീ അസ്സോസ്സിയേഷന്‍ , കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് വോളീബോള്‍ ക്ലബ് , എന്നീ വിവിധ അസ്സോസ്സിയേഷന്‍ പ്രതിനിധികളും ഈ ചടങ്ങില്‍ പങ്കെടുത്തു .

റിമി ടോമിയോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ബിജു നാരായണന്‍ , കൗഷിക്ക് , കോമഡി താരങ്ങള്‍ ആയ അശ്വതി , അനീഷ് , മായാ എന്നിവരും പങ്കെടുക്കുന്നു .
ഏപ്രില്‍ 28 ന് , റെഡ് വുഡ് സിറ്റിയിലെ ഫോക്‌സ് തിയേറ്ററില്‍ ആണ് ഷോ നടക്കുന്നത്.

 

Previous Post

KCWA മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം

Next Post

കൊങ്ങാണ്ടൂര്‍: തേവര്‍മറ്റത്തില്‍ സിറിള്‍ തോമസ്

Total
0
Share
error: Content is protected !!