കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. സ്റ്റാനി SVM (78) നിര്യാതയായി. മാറിക ഇടവക, തട്ടായത്ത് പരേതരായ ജോസഫ് – അച്ചാമ്മ ദമ്പതികളുടെ മകളാണ്. സി. ലിന്‍സി SVM , ആലി, പരേതരായ തോമസ്, ചാക്കോച്ചന്‍, അന്നക്കുട്ടി, എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. ബോബി OSH, സി. ജാനി SVM എന്നിവര്‍ സഹോദര മക്കളാണ്
വിസിറ്റേഷന്‍ ജനറലേറ്റ്, B.C.M.കോളേജ്, കോട്ടയം സെന്റ് ആന്‍സ് , ഉഴവൂര്‍ കോളേജ്, മടമ്പം, ഉഴവൂര്‍, പയ്യാവൂര്‍, കട്ടച്ചിറ, പെരിക്കല്ലൂര്‍, ഗാന്ധി നഗര്‍, എന്നിവിടങ്ങളില്‍ സിസ്റ്റര്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മൃതദേഹം 22-05-2026 വെള്ളിയാഴ്ച രാവിലെ 8.30-ന് കിടങ്ങൂര്‍ മോര്‍ച്ചറിയില്‍ നിന്നും കൊണ്ടുവന്ന് 9.30-ന് ഉഴവൂര്‍ വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30-ന് മഠം ചാപ്പലില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകുന്നേരം 4.00-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍ സമാപന ശുശ്രൂഷകളും നടക്കും.



