കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ എസ്പിസി അവധിക്കാല ക്യാമ്പിന് തിരിതെളിഞ്ഞു

കടുത്തുരുത്തി : സെന്റ്.മൈക്കിള്‍ സ്‌കൂളിലെ  എസ്പിസി  ക്രിസ്മസ് അവധിക്കാല ക്യാമ്പ് സ്‌കൂള്‍ ഹെഡ്മാസ്റ്റസ് സുജ മേരി തോമസിന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ ഒരുക്കുന്ന കമ്മ്യൂണിറ്റി പാര്‍ക്കിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന്നമ്മ ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ജിന്‍സി എലിസബത്ത്, എസ്പിസി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ശ്രീമതി അനില ബാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി ദേവു മറിയം, ശ്രീ ടോം പി ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൈക്കിള്‍ സ്‌കൂളിലെ 88 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. ജനുവരി രണ്ടിന് പഠന യാത്രയോടെ ക്യാമ്പ് അവസാനിക്കും.

 

Previous Post

മടമ്പം: പല്ലോന്നില്‍ മറിയം

Next Post

പോപ്പ് എമെരിറ്റസ് ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

Total
0
Share
error: Content is protected !!