ഇംഗ്ലീഷ് പഠനസാമഗ്രി വികസിപ്പിച്ച് സേക്രഡ് ഹാര്‍ട്ടിലെ കുട്ടികള്‍

പയ്യാവൂര്‍ : എസ് എസ് എല്‍ സി പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി ഇംഗ്ലീഷ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സ്വന്തമായി പഠന സാമഗ്രി വികസിപ്പിച്ച് പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള വ്യത്യസ്ത വ്യവഹാര രൂപങ്ങള്‍ ആധാരമാക്കി നൂറു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മാതൃകാ ചോദ്യപ്പേപ്പറും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയത്. ആതിര കെ എസ്, അഭിരാമി രമേശന്‍, മിര്‍ഷാന കെ പി, ജെയിംസ് ഷൈബു, മാര്‍ട്ടിന്‍ ഷാജു, തോമസ് സുജന്‍ തട്ടായത്ത്, ജിതിന്‍ റോയി, മുഹമ്മദ് സിജാദ് ടി പി, അര്‍ജുന്‍ എ എസ്, ആല്‍ഫിന്‍ സാലു എന്നിവരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ ക്ലാസ് അധ്യാപകന്‍ ലിബിന്‍ കെ കുര്യന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പുസ്തകം സരോവരം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശന കര്‍മം കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേല്‍ നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍ ബിജു സൈമണ്‍, സ്‌കൂള്‍ ലീഡര്‍ ആല്‍ഫിന്‍ സാലു എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

Previous Post

സെന്‍റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മീഡിയം നഴ്സറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് തിരിതെളിഞ്ഞു

Next Post

ബി.സി.എം. കോളജിന് നാക് ‘A+’ ഗ്രേഡ്

Total
0
Share
error: Content is protected !!