സെന്‍റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മീഡിയം നഴ്സറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലേക്ക് തിരിതെളിഞ്ഞു

ഉഴവൂര്‍: 1974 ല്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹം ഉഴവൂരില്‍ ആരംഭിച്ച സെന്‍്റ് സ്റ്റീഫന്‍സ് ഇംഗ്ളീഷ് മീഡിയം നേഴ്സറി സ്കൂളിന്‍്റെ 49-ാം വാര്‍ഷികാഘോഷത്തിന്‍്റേയും, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.
സെന്‍റ് സ്റ്റീഫന്‍സ് പാരീഷ് ഹാളില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ അധ്യക്ഷത വഹിച്ചു.
വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സി. ലിസ്ബി എസ.വി.എം മുഖ്യപ്രഭാഷണം നടത്തി .സ്കൂള്‍ മാനേജര്‍ സി. മെല്‍ബി എസ്.വി.എം , പ്രിന്‍സിപ്പല്‍ സി. ഷെഫി എസ്.വി.എം , പി.ടി.എ പ്രസിഡന്‍്റ് സ്റ്റീഫന്‍ ചെട്ടിക്കന്‍, ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനിയും ഒ.എല്‍.എല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ അധ്യാപികയുമായ ജയ സിറിയക്ക് പത്തുപറയില്‍ , ജെസ്ന ഷൈമോന്‍ ആല്‍പ്പാറയില്‍, അലക്സ് ഉല്ലാസ് എള്ളങ്കില്‍, ആദിദേവ് അനിഷ്, ലിസി ജോണ്‍ പന്തിരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Previous Post

അനുതാപത്തിലൂടെ വിശുദ്ധിയിലേക്ക്…

Next Post

ഇംഗ്ലീഷ് പഠനസാമഗ്രി വികസിപ്പിച്ച് സേക്രഡ് ഹാര്‍ട്ടിലെ കുട്ടികള്‍

Total
0
Share
error: Content is protected !!