ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയര്‍ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സീനിയര്‍ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവര്‍ത്തനങ്ങള്‍ നടന്നു. തുടര്‍ന്ന് സംഘടനയിലെ വനിതകള്‍ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സീനിയര്‍ മിനിസ്ട്രി അംഗങ്ങള്‍തന്നെ തയ്യാറാക്കിയ കേരളീയ തനിമയാര്‍ന്ന വിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്.
ഓണത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടില്‍, സിസ്റ്റര്‍ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയര്‍ മിനിസ്ട്രിയുടെ ഭാരവാഹികളും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ബിബി തെക്കനാട്ട്




