ചെറുകരയില്‍ ക്രിസ്തീയ ഭക്തിഗാന മത്സരം നടത്തി

ചെറുകര: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക  ഇടവക സംഘടിപ്പിച്ച 17-ാമത് ഫാ. ടൈറ്റസ് താന്നിയാനിക്കല്‍ മെമ്മോറിയല്‍ ദൈവാലയ ഭക്തിഗാനമത്സത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി 30 പേര്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുര്യാക്കോസ് എം. ബിജി മീമ്പനത്ത് (കരിങ്കുന്നം) ഒന്നാം സ്ഥാനം നേടി. 4,001 രൂപയും ട്രോഫിയുമാണ് സമ്മാനം. മാരിയോ ഷിമി മഞ്ഞാങ്കല്‍ (ചേര്‍പ്പുങ്കല്‍) രണ്ടാം സ്ഥാനവും നെവീന്‍ ചാക്കോ മുണ്ടയ്ക്കല്‍ (കിടങ്ങൂര്‍) മൂന്നാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിയ നോബി മുളയാനിക്കുന്നേല്‍ (കരിങ്കുന്നം) ഒന്നാം സ്ഥാനവും ഐബി ജോണ്‍സണ്‍ കുന്നത്ത് (എറണാകുളം) രണ്ടാം സ്ഥാനവും ജസീന്ത ജോണി താന്നിച്ചുവട്ടില്‍ (കൈപ്പുഴ) മൂന്നാം സ്ഥാനവും നേടി. 24 പേര്‍ക്ക് 500 രൂപ വീതംപ്രോത്സാഹന സമ്മാനവും നല്‍കി.

Previous Post

ഹൂസ്റ്റണ്‍ ക്‌നാനായ പള്ളിയില്‍ സീനിയര്‍ മിനിസ്റ്റ്രിയുടെ ഓണാഘോഷം

Total
0
Share
error: Content is protected !!