കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ട് ഹൈറേഞ്ചിന് നല്‍കുന്ന സേവനം മഹത്തരം : മാര്‍ മാത്യു മൂലക്കാട്ട്

സമര്‍പ്പിതര്‍ സമൂഹത്തിനു നല്‍കുന്ന സേവനങ്ങള്‍ സഹചരായവര്‍ക്ക് സാന്ത്വനമായി മാറുന്നുവെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കോട്ടയം അതിരൂപതയിലെ സന്ന്യാസ സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലക്ക് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിട്യൂട്ടിലെ സമര്‍പ്പിതര്‍ നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ക്രിസ്തീയ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക്, സ്വയം തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നത്തിനുള്ള മൂല ധനമായി ഉപയോഗിക്കുന്നതിലൂടെ, സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുക എന്നതാണ് തിരുഹൃദയ വികസന പാക്കേജിന്റെ ലക്ഷ്യം. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ രാഷ്ട്രദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യാഥിതി ആയിരുന്നു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറസ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍, സിസ്റ്റര്‍ ആലി ചിറമേല്‍പ്പുറത്ത്, സിസ്റ്റര്‍ സോണിയ തേക്കുംകാട്ടില്‍, സിസ്റ്റര്‍ ജാസ്മിന്‍ ആനാലിപ്പാറയില്‍, സിസ്റ്റര്‍ മേഴ്സി മഞ്ഞനാടിയില്‍, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous Post

പുന്നത്തുറ സണ്‍ഡേസ്‌കൂള്‍,മിഷന്‍ ലീഗ് – തിരുബാലസംഖ്യ ശാഖാതല പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും

Total
0
Share
error: Content is protected !!